മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

0
262

ദില്ലി/ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ പതിനഞ്ചിൽ താഴെ മന്ത്രിമാരാവും ചുമതല ഏൽക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ദില്ലിക്ക് തിരിക്കും. മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരുടെയും യാത്ര.

കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് ബർത്തുകളാണുള്ളത്. ബാക്കി എത്ര പേർ വേണമെന്നും ആരൊക്കെയെന്നും തീരുമാനിച്ച് ജൂണിൽ നടക്കുന്ന ആദ്യ നിയമസഭാ യോഗത്തിന് മുൻപേ സത്യപ്രതിജ്ഞ നടത്തും. മുസ്ലിം, ദളിത്, എസ്ടി, വനിതാ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഇത് നടപ്പാക്കുമെന്ന്  കെ സി വേണുഗോപാൽ വിശദമാക്കിയിരുന്നു. മലയാളികളായ എൻ എ ഹാരിസ്, യു ടി ഖാദർ, കെ ജെ ജോർജ് എന്നിവർക്കും സാധ്യതയുണ്ട്.

മന്ത്രിസഭയിൽ എത്താൻ സാധ്യത ഉള്ളവർ :

1. ജി പരമേശ്വര
2. എം ബി പാട്ടീൽ
3. പ്രിയങ്ക് ഖാർഗെ (മല്ലികാർജുൻ ഖർഗെയുടെ മകൻ)
4. രൂപ കല ശശിധർ (കെ എച്ച് മുനിയപ്പയുടെ മകൾ)
5. തൻവീർ സേട്ട്
6. ലക്ഷ്മൺ സാവധി
7. കൃഷ്ണ ബൈര ഗൗഡ
8. ബി ആർ റെഡ്ഢി
9. സമീർ അഹമ്മദ് ഖാൻ
10. കെ ജെ ജോർജ്
11. എൻ എ ഹാരിസ്
12. യു ടി ഖാദർ
13. ലക്ഷ്മി ഹെബ്ബാൾക്കർ
14. ഈശ്വർ ഖാന്ദ്രേ
15. ദിനേശ് ഗുണ്ടുറാവു
16. മധു ബംഗാരപ്പ
17. സലിം അഹമ്മദ് (എംഎൽസി)
18. എൻ ചെലുവരായസ്വാമി
19. എസ് എസ് മല്ലികാർജുൻ
20. അജയ് സിംഗ്

സ്പീക്കർ സ്ഥലത്തേക്ക് പരിഗണിക്കുന്നത്

1. ആർ വി ദേശ്പാണ്ഡേ
2. ടി ബി ജയചന്ദ്ര
3. എച്ച് കെ പാട്ടീൽ

LEAVE A REPLY

Please enter your comment!
Please enter your name here