ഉപ്പള പെരിങ്കടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

0
239

കുമ്പള∙ ക്രിമിനൽ കേസുകളിലെ പ്രതി ഉപ്പള പെരിങ്കടി പള്ളി ഹൗസിൽ അബ്ദുൽ റുമൈദിനെ (24) അറസ്റ്റ് ചെയ്തു. 5 വർഷം മുൻപ് ഉപ്പള സോങ്കാലിലെ പെയിന്റിങ് തൊഴിലാളി അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടു കർണാടകയിൽ തടവിൽ പാർപ്പിച്ചതിനു ശേഷം ദേർലക്കട്ട ആശുപത്രിയുടെ സമീപത്തുവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുമൈദ് എന്നു പൊലീസ് പറഞ്ഞു. ഇതിനു പുറമേ  ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും മദ്യക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്ത കേസിലും പ്രതിയാണെന്നു പൊലീസ്  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here