മുരളിധരനും കുഞ്ഞാലിക്കുട്ടിയും ഡിവൈഎഫ്ഐ വേദിയില്‍; പങ്കെടുക്കുക യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ

0
200

കൊച്ചി∙ ഡിവൈഎഫ്ഐ വേദിയില്‍ കെ.മുരളിധരനും പി.കെ. കുഞ്ഞാലിക്കുട്ടിയും. ഈ മാസം 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ഇരുവരും പങ്കെടുക്കുക. വിവിധ കാഴ്ചപ്പാടുള്ള ആളുകളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കെ.മുരളിധരനെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യം – പ്രതീക്ഷകള്‍, ആശങ്കകള്‍ എന്ന വിഷയത്തിലുള്ള സംവാദത്തിലാണ് കെ.മുരളീധരനും പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുക. കെ.വി. തോമസ് സിപിഎം പാര്‍‌ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് കോണ്‍ഗ്രസിലെയും മു‍സ്‍ലിം ലീഗിലെയും മുതിര്‍ന്ന നേതാക്കള്‍ ഡിവൈഎഫ്ഐ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നത്.

കല–സാഹിത്യ–രാഷ്ട്രീയ രംഗത്തെ നിരവധിപ്പേര്‍ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. 12ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here