ഉപ്പള: യുഡിഎഫ് ഭരണകാലത്ത് അനുവദിച്ച മഞ്ചേശ്വരം താലൂക്കിനോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മെയ് 5 ന് രാവിലെ 10 മണിക്ക് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് സ്വന്തമായി കെട്ടിടം പണിയാതെ രോഗികളും പ്രായമുള്ളവരും വികലാംഗരുമായ സാധരണ ജനങ്ങൾ അടക്കം മൂന്ന് നില കോണിപ്പടി കയറി ഇറങ്ങേണ്ട ദയനീയ കാഴ്ചയാണ് നിത്യവും കാണുന്നത്. കൂടാതെ ആവശ്യമായ പതിനഞ്ചോളം ജീവനക്കാർ ഇല്ലാതെ വർഷങ്ങളായി പല ഫയലുകളും കെട്ടി കിടക്കുകയാണ് സാധരണക്കാർ അനവധി തവണ ഒഫീസ് കയറി ഇറങ്ങേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്.
വർഷങ്ങളായി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി അപേക്ഷ കൊടുത്ത നൂറ് കണക്കിന് ആളുകളും ഇതിൽ പെടുന്നു. പല വില്ലേജുകൾക്ക് കീഴിൽ റീസർവെ നടക്കാത്ത ദുരിദവും പാവ ജനത അനുഭവിക്കുകയാണ്. ഇത്തരം ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മുസ്ലിം ലീഗ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ എ.കെ.എം അഷ്റഫ് എംഎൽഎ, ജില്ല ലീഗ് ഭാരവാഹികളായ ടി.എ മൂസ, എം.ബി യൂസുഫ്, എം അബ്ബാസ്, ഹാരിസ് ചുരി, മണ്ഡലം ഭാരവാഹികളായ സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേരി, പി.എം സലീം, അന്തുഞ്ഞി ഹാജി ചിപ്പാർ, അബ്ദുല്ല മാളിക, ടി.എം ശുഹൈബ്, സിദ്ധീഖ് ഒളമുഗർ, അഷ്റഫ് കർള, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളികെ, അസീസ് ഹാജി മഞ്ചേശ്വരം, വാഹിദ് കുടൽ, സാലി ഹാജി കളായ്, അബ്ദുല്ല കണ്ടത്തിൽ, ശാഹുൽ ഹമീദ് ബന്തിയോട്, യൂസുഫ് ഉളുവാർ, അബ്ദുല്ല കജെ, ഹാരിസ് പാവൂർ, ഇ.കെ മുഹമ്മദ് കുഞ്ഞി, ബി.എ റഹ്മാൻ ആരിക്കാടി, ബി.കെ അബ്ദുൽ കാദർ, മൊയ്തീൻ പ്രിയ, ബി.എം മുസ്തഫ, നമീസ് കുദുക്കോട്ടി, ഉമ്മർ അപ്പോളൊ, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഉദയ അബ്ദുൽ റഹ്മാൻ, കലീൽ മരിക്കെ, അബ്ദുല്ല ഗുഡ്ഡഗിരി, മുസ്തഫ ഉദ്യാവാർ, മൂസ ദുബൈ, കെ.എം അബ്ദുൽ കാദർ, സലീം ധർമ്മനഗർ, ഗോൾഡൻ മൂസ കുഞ്ഞി, മൂസ മാസ്റ്റർ, ലത്തീഫ് അറബി ഉപ്പള ഗേറ്റ്, ടി.എം മൂസ കുഞ്ഞി ഹാജി, മുഹമ്മദ് മാങ്കൊടി, എ മുഹമ്മദ് കുഞ്ഞി കുമ്പോൽ, അസീസ് ചേവാർ, ഇസ്മയിൽ പാത്തൂർ, ഷമീൽ പെർള ചർച്ചയിൽ സംബന്ധിച്ചു.