ഐപിഎല്‍ പ്ലേ ഓഫ്: ചെന്നൈക്ക് 96 ശതമാനം സാധ്യത, ലഖ്നൗവിന് 95%, മുംബൈ 60%; മറ്റ് ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ

0
203

അഹമ്മദാബാദ്: ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ പോയന്‍റ് പട്ടികയില്‍ രണ്ട് മുതല്‍ എട്ടാം സ്ഥാനം വരെയുള്ള ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 18 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ഒരേയൊരു ടീം. ലീഗ് ഘട്ടത്തില്‍ ഇനി ആറ് മത്സരങ്ങളാണ് അവേശേഷിക്കുന്നത്. ഇതില്‍ ഓരോ ടീമുകളുടെ സാധ്യതകള്‍ എത്രത്തോളമാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്(96%)

IPL 2023 Playoffs Chances of teams in percentage gkc

15 പോയന്‍റുമായി നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ പ്ലേ ഓഫിലെത്താന്‍ 96.9 ശതമാനം സാധ്യതയാണ് കല്‍പിക്കുന്നത്. കാരണം, ആര്‍സിബി ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും മുംബൈ അവസാന മത്സരം ജയിക്കുകയും അവസാന മത്സരത്തില്‍ ചെന്നൈ ഡ‍ല്‍ഹിയോട് തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ അവര്‍ പ്ലേ ഓഫ് കാണാതെ പുറത്താകു എന്നതിനാലാണത്. പഞ്ചാബിന്‍റെയും രാജസ്ഥാന്‍റെയും മത്സരഫലം 15 പോയന്‍റുള്ള ചെന്നൈയെ ബാധിക്കില്ല.ഇന്ന് ഹൈദരാബാദിനെതിരെ ആര്‍സിബി തോറ്റാല്‍ ചെന്നൈയും ലഖ്നൗവും പ്ലേ ഓഫിലെത്തും.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(95%)

IPL 2023 Playoffs Chances of teams in percentage gkc

ലഖ്നൗ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീഴാനുള്ള സാധ്യതകള്‍ ചെന്നൈയെ പോലെ വിരളമാണ്. കാരണം, അവസാന മത്സരത്തില്‍ ലഖ്നൗ കൊല്‍ക്കത്തയോട് തോല്‍ക്കുകയും ആര്‍സിബിയും മുംബൈയെും ചെന്നൈയും അവസാന മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ മാത്രമെ അതിന് സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ലഖ്നൗ പ്ലേ ഓഫിലെത്താന്‍ 95 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

മുംബൈ ഇന്ത്യന്‍സ് (60%)

IPL 2023 Playoffs Chances of teams in percentage gkc

14 പോയന്‍റുള്ള മുംബൈക്ക് അവസാന കളിയില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാം. എന്നാല്‍ അവസാന കളിയില്‍ ഹൈദരാബാദിനോട് തോല്‍ക്കുകയും ചെന്നൈയും ലഖ്നൗവും ആര്‍സിബിയും ഇനിയുള്ള കളികളെല്ലാം ജയിക്കുകയും ചെയ്താല്‍ മുംബൈ പുറത്താവും. ആര്‍സിബി രണ്ട് കളികളും ജയിക്കുകയും മുംബൈ തോല്‍ക്കുകയും ചെയ്താലും അവര്‍ അഞ്ചാം സ്ഥാനത്തായി പ്ലേ ഓഫ് കാണാതെ പുറത്താവും. 15 പോയന്‍റ് വീതമുള്ള ലഖ്നൗവും ചെന്നൈയും അവസാന കളി തോറ്റാലും പ്ലേ ഓഫിലെത്തും.

ആര്‍സിബി (36%)

IPL 2023 Playoffs Chances of teams in percentage gkc

12 പോയന്‍റുള്ള ആര്‍സിബിക്ക് ബാക്കിയുള്ള രണ്ട് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. മുംബൈയും ചെന്നൈയും ലഖ്നൗവും അവേശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ ഇനിയുള്ള രണ്ട് കളികളും ജയിച്ചാലും ആര്‍സിബിക്ക് 16 പോയന്‍റേ നേടാനാവു. മുംബൈക്കും ആര്‍സിബിക്കും 16 പോയന്‍റ് വീതമായാല്‍ നെറ്റ് റണ്‍റേറ്റ് കണക്കിലെടുക്കേണ്ടിവരും.

രാജസ്ഥാന്‍ റോയല്‍സ്(6%)

IPL 2023 Playoffs Chances of teams in percentage gkcഈ നാലു ടീമുകള്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ഫലം ആശ്രയിച്ച് നേരിയ സാധ്യതയാണ് 12 പോയന്‍റുള്ള രാജസ്ഥാനുള്ളത്. അതിന് മുംബൈ അവസാന കളിയില്‍ തോല്‍ക്കുകയും ആര്‍സിബി ബാക്കിയുള്ള രണ്ട് കളികളിലൊന്നില്‍ തോല്‍ക്കുകയും രാജസ്ഥാന്‍ അവസാന കളിയില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ചെയ്ചതാല്‍ മാത്രമാണ് അവര്‍ക് സാധ്യത തുറക്കു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(4%)

IPL 2023 Playoffs Chances of teams in percentage gkcകൊല്‍ക്കത്തക്ക് അവസാന കളിയില്‍ ലഖ്നൗവിനെ തോല്‍പ്പിച്ചാലും പരമാവധി 14 പോയന്‍റെ നേടാനാവു എന്നതിനാല്‍ മറ്റ് മത്സരഫലങ്ങള്‍ ആശ്രയിച്ചു മാത്രമെ അവര്‍ക്ക് നേരിയ സാധ്യത അവശേഷിക്കുന്നുള്ളു.

പഞ്ചാബ് കിംഗ്സ്(3%)

IPL 2023 Playoffs Chances of teams in percentage gkcഇന്നലെ ഡല്‍ഹിക്കെതിരായ തോല്‍വിയോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. നെറ്റ് റണ്‍റേറ്റില്‍ ഏറെ പുറകിലുള്ള അവര്‍ക്ക് രാജസ്ഥാനെതിരായ അവസാന മത്സരം ജയിച്ചാലും പരമാവധി നേടാനാവുക 14 പോയന്‍റാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പഞ്ചാബ് ഇനി പ്ലേ ഓഫിലെത്തു.

LEAVE A REPLY

Please enter your comment!
Please enter your name here