പുരസ്‌കാരത്തിന് നവീന്‍ ഉള്‍ ഹഖിക്കിനെ വിളിച്ചതേ ഓര്‍മുയുള്ളൂ! സ്‌റ്റേഡിയത്തില്‍ മുഴങ്ങിയത് കോലിയുടെ പേര്

0
111

ലഖ്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് പരാജയപ്പെട്ടെങ്കിലും നവീന്‍ ഉള്‍ ഹഖ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് അഫ്ഗാന്‍ താരം വീഴ്ത്തിയത്. ബാറ്റിംഗിനെത്തിയപ്പോള്‍ 13 പന്തില്‍ 13 റണ്‍സെടുക്കാനും നവീനായിരുന്നു.

എങ്കിലും മത്സരം ലഖ്‌നൗ 18 റണ്‍സിന് പരാജയപ്പെട്ടു. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

പിന്നാലെ ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറും ആര്‍സിബി താരം വിരാട് കോലിയും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. അതിന് മുമ്പ് കോലി, ലഖ്‌നൗ താരങ്ങളായ അമിത് മിശ്രയുമായും നവീന്‍ ഉള്‍ ഹഖുമായും വാക്കേറ്റമുണ്ടായിരുന്നു. മത്സരശേഷം നവീന്‍ അനിഷ്ടത്തോടെയാണ് കോലിക്ക് ഹസ്തദാനം നടത്തിയത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

എന്നാല്‍ നവീന്‍ ഉള്‍ ഹഖ് മത്സരത്തിലെ ഗെയിം ചെയ്ഞ്ചറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായിട്ട് അഫ്ഗാന്‍ പേസര്‍ കൂടിയായ നവീന്‍ വരുമ്പോള്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങി കേട്ടത് വിരാട് കോലിയുടെ പേര്. താരത്തിന്റെ പേര് വിളിച്ചതും സ്‌റ്റേഡിയത്തില്‍ നിന്ന് കോലി… കോലി.. എന്നിങ്ങനെ ചാന്റ് മുഴങ്ങി. വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here