കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെയെന്ന് സൂചന

0
182

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കില്ലെന്നാണ് സൂചന. തല്‍ക്കാലം മന്ത്രിസഭയിലേക്കുമില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.

ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന് നാളെ തന്നെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ മാത്രമാകും ആദ്യം നടക്കുക.

സോണിയാ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകൾ നടക്കുന്നത്. ഹൈക്കമാന്‍ഡ് ഫോര്‍മുലയില്‍ സോണിയാ ഗാന്ധിയുടെ ഉറപ്പു വേണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ടേം ധാരണ നടപ്പിലായിട്ടില്ല. സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാരില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. ലിംഗായത്ത്, എസ്‌സി, മുസ്ലീം വിഭാഗങ്ങളെ പ്രതിനിധീകരിച്ചാകും ഇവര്‍ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here