സുലൈഖാ മൻസിലിലെ ആ ‘യഥാർഥ’ ഡാൻസുകാരൻ ഇവിടെയുണ്ട്; സ്നേഹം അറിയിച്ച് ലുഖ്മാനും എത്തിയതോടെ അനസിന് ഇരട്ടി സന്താഷം

0
300

എത്രനാള് കാത്തിരുന്ന് ഒന്നുകാണുവാൻ.. പാട്ടിന്‍റെ താളത്തിനൊത്ത് കല്യാണവീട്ടിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്ന ലുഖ്മാൻ അവറാൻ. വെട്ടിത്തിളങ്ങുന്ന കോസ്റ്റ്യൂമിൽ വർണ്ണ വിസ്മയം പൊഴിക്കുന്ന അലങ്കാര വിളക്കുകൾക്ക് നടുവിൽ സുലൈഖ മൻസിലിലെ ഈ നായകൻ ലെങ്കിമറിയുകയാണ്.

റീൽസുകളിലും സാമൂഹ്യമാധ്യമങ്ങളിലും കല്യാണവീടുകളിലും കത്തിപ്പടരുന്ന ഈ നൃത്തച്ചുവടുകളുകളുടെ ശരിക്കും നായകൻ മാപ്പിള ആൽബങ്ങളുടെ ഹൃദയഭൂമിയായ മലബാറിലല്ല, ഇങ്ങ് തിരുവനന്തപുരത്താണ്. കൃത്യമായി പറഞ്ഞാൽ തിരുവനന്തപുര ബാലരാമപുരം പുത്തറക്കാട്ട്. വൈറൽ എന്ന വാക്കുപോലും പിറവിയെടുക്കാത്ത കാലത്ത് ബാലരാമപുരം ഹൗസിങ് ബോർഡ് ജങ്ഷൻ റോഡുവക്കിലെ പെരുന്നാൾ പരിപാടിക്ക് താത്കാലികമായി കെട്ടിയുയർത്തിയ പ്ലാറ്റ്ഫോമിൽ അനസ് നിറഞ്ഞാടിയ നൃത്തച്ചുവടുകളാണ് പത്ത് വർഷങ്ങൾക്കിപ്പുറം സുലൈഖ മൻസിലിൽ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.

പാട്ടിനോളം ജീവനുള്ള സ്റ്റെപ്പുകളായിരുന്ന് അത്. അന്ന് ആരാണ് വീഡിയോ എടുത്തതെന്ന് അനസിനറിയില്ല. അത്ര ക്വാളിറ്റിയൊന്നുമില്ലാത്ത കാമറയിൽ എടുത്ത വീഡിയോ ആരോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. പലരും അന്നേ കണ്ടിരുന്നു. ഇപ്പോൾ ലുഖ്മാന്‍റെ ‘എത്രനാള്’ വൈറലായതിന് പിന്നാലെ അന്ന് കണ്ടവർ വീണ്ടും ആ പഴയ തെരുവിലെ അനസിന്‍റെ ‘എത്രനാള്’ തേടിപ്പിടിച്ചു. അനസിന്‍റെ ഡാൻസും ലുഖ്മാന്‍റെ ഡാൻസും ഒറ്റ ഫ്രയിലാക്കി ഇൻസ്റ്റയിലിട്ടു.വീണ്ടും വൈറാലാക്കി. ഇതോടെയാണ് ഡാൻസിന് താത്കാലിക വിരാമമിട്ട് ഡെലിവറി ബോയിയുടെ വേഷമണിഞ്ഞിരുന്ന അനസ് വീണ്ടും വെള്ളിവെളിച്ചത്തേക്കെത്തുന്നത്.

പാട്ടിലെ വരികൾ പൂർണ്ണമാക്കി നാളേറെ കാത്തിരുന്ന് കാലം ആ പ്രതിഭയെ കണ്ടെത്തിയിരിക്കുന്നു. ഉപജീവനത്തിനായി ബേക്കറി സാധനങ്ങൾ കടകളിലെത്തിക്കുന്ന ജോലി ചെയ്യുകയാണ് ഇന്ന് അനസ്. അനസിന്‍റെയും ലുഖ്മാന്‍റെയും നൃത്തച്ചുവടുകൾ ഒന്നിച്ചാക്കിയുള്ള വിഡിയോ ലുഖ്മാനും നായിക അനാർക്കലിയും സംവിധായകനും സ്റ്റോറിയാക്കി ഇൻസ്റ്റയിലിട്ടതായി അനസ് പറയുന്നു. ഇൻസ്റ്റ ചാറ്റിൽ ‘ഹഗ്ഗ്’ ചെയ്യുന്ന ഇമോജിയായിരുന്നു ലുഖ്മാന്‍റെ പ്രതികരണം. പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹവും.

LEAVE A REPLY

Please enter your comment!
Please enter your name here