കുട്ടിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് ഇറങ്ങി; പോകാന്‍ ശ്രമിച്ചത് കാമുകനൊപ്പം ഗള്‍ഫിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ അധ്യാപിക പിടിയില്‍

0
355

കാമുകനൊപ്പം ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. 24 കാരിയായ അധ്യാപികയെയാണ്  ചന്തേര പോലീസ്  പിടികൂടിയത്.  നീലേശ്വരത്തെ ഒരു സ്കൂളിൽ അധ്യാപികയാണ് യുവതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

ഒരു വിദ്യാർഥിയുടെ പിതാവ്  പിതാവ് മരിച്ചു, അവിടേക്ക് പോവുന്നു എന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. സമയം ഏറെ വൈകിയിട്ടും യുവതി വീട്ടിൽ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ് ചന്തേര പോലീസില്‍ പരാതി നൽകുകയായിരുന്നു.

ചന്തേര പോലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപിക പോലീസ് സ്‌റ്റേഷന്‍ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി മുബശിര്‍ എന്ന യുവാവിനൊപ്പം കടന്നു കളഞ്ഞതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണൂര് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിലെടുക്കുകയായിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here