ഐപിഎല്ലിൽ ബിരിയാണിക്കൊപ്പം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് കോണ്ടം, എണ്ണം പുറത്തുവിട്ട് സ്വിഗ്ഗി

0
398

ആരാധകരുടെ ആവേശം അണുവിട ചോരാതിരുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയ രാവായിരുന്നു. എന്നാൽ സൂപ്പർതാരങ്ങളായ ധോണിയോ ജഡേജയോ പാണ്ഡ്യയോ ഗില്ലോ ഒന്നുമല്ല ഇത്തവണത്തെ മത്സരത്തിൽ സ്‌റ്റാറായത്. ഐപിഎൽ മത്സരത്തിനിടെ ഏറ്റവും കൂടുതൽ പേർ ആഗ്രഹിച്ചത് ബിരിയാണി ആയിരുന്നു. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ഓരോ മാച്ച് കഴിയുമ്പോഴും കാണികൾ ഓർഡർ ചെയ‌്തത് എന്തൊക്കെയാണെന്ന് സ്വിഗ്ഗി വെളിപ്പെടുത്തുമായിരുന്നു. 12 മില്യൺ ഓർഡറാണ് ബിരിയാണിക്കാകെ ലഭിച്ചത്. അതായത് ഓരോ മിനിട്ടിലും 212 എണ്ണം എന്ന കണക്കിൽ. എന്നാൽ ബിരിയാണി മാത്രമല്ല താരം. ഗർഭനിരോധന ഉറകളും ചൂടപ്പം പോലെ വിറ്റു പോയി എന്ന് സ്വിഗ്ഗി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാത്രി 8.43 ആയപ്പോഴേക്കും 2423 കോണ്ടം വിറ്റു പോയത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here