കാർ മരത്തിലിടിച്ച് തീപിടിച്ചു; നവദമ്പതികൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം

0
466

ഭോപ്പാൽ: കാർ മരത്തിലിടിച്ച് കത്തി നവദമ്പതികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കഴിഞ്ഞ ദിവസം അതിരാവിലെയാണ് സംഭവമുണ്ടായതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഹാർദ ജില്ലയിലായിരുന്നു സംഭവം. വിവാഹത്തിൽ പ​ങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Also Read:അയാള്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്നയാളാണ്; ബ്രിജ് ഭൂഷണെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണങ്ങള്‍

കഴിഞ്ഞയാഴ്ച മധ്യപ്രദേശിൽ നടന്ന അപകടത്തിൽ ബസ് ട്രോളിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും 15 ​പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ മധ്യപ്രദേശിലെ ഷാജാപൂരിലായിരുന്നു അപകടം .

LEAVE A REPLY

Please enter your comment!
Please enter your name here