കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിക്കും; മുന്നറിയിപ്പുമായി ഷഓമി ഇന്ത്യ മുൻ സിഇഒ

0
235

ദില്ലി: ഫോണില്ലെങ്കിൽ കുഞ്ഞ് ഭക്ഷണം കഴിക്കില്ല എന്ന് ചെറുചിരിയോടെ പറയുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഷഓമി ഇന്ത്യ മുൻ സിഇഒ. ആ ശീലം മാറ്റിക്കണം,  മാരക ലഹരി പോയെ അപകടം പിടിച്ച ഒന്നാണ് നമ്മുടെ കൈയ്യിലുള്ള സ്മാർട്ട്ഫോൺ. 10 മിനിറ്റിൽ എത്ര തവണ നാം തന്നെ പല വട്ടം ഫോണെടുത്ത് നോക്കാറില്ലേ. അപ്പോൾ കുട്ടികളുടെ അവസ്ഥയെന്താകുമെന്നാണ് സ്മാർട്ട് ഫോൺ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി  ഷഓമി ഇന്ത്യയുടെ മുൻ സി.ഇ.ഒ മനു കുമാർ ജെയിൻ പ്രതികരിക്കുന്നത്.

ഷഓമിയെ ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മനു. ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് അവരുടെ മാനസികാരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഇതിനായി 18 മുതൽ 24 വയസുവരെ പ്രായമുള്ളവരിൽ നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ് മനുവിന്‍റെ പ്രതികരണം. കൗമാരത്തിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചിരുന്നവരാണ് ആദ്യ തലമുറ.

സ്മാർട്ട്ഫോൺ ചെറുപ്രായത്തിൽ തന്നെ അമിതമായി ഉപയോഗിച്ച് തുടങ്ങുന്നവർ മുതിരുമ്പോൾ മാനസിക വൈകല്യങ്ങൾ നേരിടാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ ‘സാപിയൻ ലാബ്സ്’ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്.  പഠനത്തിൽ പറയുന്നത് അനുസരിച്ച് ആറാമത്തെ വയസിൽ സ്മാർട്ട്‌ഫോൺ ലഭിച്ച സ്ത്രീകളിൽ 74 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരാണ്. 18-ാം വയസിൽ സ്മാർട്ട്ഫോൺ ലഭിച്ചവരിൽ 46 ശതമാനമാണ് ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ആറ് വയസിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ പുരുഷൻമാരിൽ 42 ശതമാനത്തിനാണ് മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നത്.

18 വയസിന് ശേഷം സ്മാർട്ട് ഫോണ്‍ ഇത് ലഭിച്ചവരിൽ 36 ശതമാനമായി കുറഞ്ഞു. കുട്ടികളെ അനുസരിപ്പിക്കാൻ വെച്ചു നീട്ടുന്ന സ്മാർട്ട്ഫോൺ അവരിൽ ഒരു തരം ആസക്തിയുണ്ടാക്കുമെന്ന് ജെയിൻ പറഞ്ഞു. താൻ സ്‌മാർട്ട്‌ഫോണുകൾക്ക് എതിരല്ല. പക്ഷേ കൊച്ചുകുട്ടികൾക്ക് അവ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here