പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്: തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നെന്ന് റിപ്പോർട്ട്

0
252

കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമീഷൻ. ഹൈകോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ കവർ കീറിയ നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

38 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. 348 സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി പ​രി​ഗ​ണി​ച്ചാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഈ ​വോ​ട്ടു​കൂ​ടി എ​ണ്ണ​ണ​മെ​ന്നും കാ​ണി​ച്ചാ​ണ്​ കെ.​പി.​എം. മു​സ്ത​ഫ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക്ര​മ ന​മ്പ​രി​ല്ലാ​ത്ത​തും ഡി​ക്ല​റേ​ഷ​ൻ ഒ​പ്പി​ല്ലാ​ത്ത​തു​മാ​യ 348 ബാ​ല​റ്റു​ക​ൾ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ർ​ക്കം.

പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ ഈ ഹരജിയിൽ നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട്​ നൽകി. അവശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നജീബ്​ ഉപഹരജിയും നൽകിയിരുന്നു. കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ​ തപാൽ സാമഗ്രികൾ ഹൈകോടതി നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here