‘ദ കേരള സ്റ്റോറി മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ’; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

0
120

തിരുവനന്തപുരം : കേരള സ്റ്റോറി സിനിമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി  ഡിവൈഎഫ്ഐ നൽകി. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വർഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ ട്രെയിലർ 153 എ, 295 എ നിയങ്ങൾ പ്രകാരം കുറ്റകൃത്യമാണെന്നും നടപടി എടുക്കണമെന്നുമാണ് ആവശ്യം. കേരളത്തിൽ നിലവിൽ ഇല്ലാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ കേരളത്തെ കുറിച്ച് വെറുപ്പും സ്പർദ്ധയും വളർത്താൻ ഇടയാക്കുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

അതേ സമയം,കേരളാ സ്റ്റോറി സിനിമാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം. സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here