ജോഫ്ര ആർച്ചർ – ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളായ താരത്തെ മുംബൈ ഇന്ത്യൻസ് മെഗാ ലേലത്തിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ടീമിൽ എടുക്കുന്നത്. ആർച്ചർ – ബുംറ കൂട്ടുകെട്ടിലെ മാജിക്ക് പ്രതീക്ഷിച്ച് അവർ ടീമിലെടുത്ത താരത്തിന് ഈ സീസണിൽ അവർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ സാധിച്ചില്ല. ബുംറ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ ബോളിങ്ങിൽ അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിച്ച താരം വമ്പൻ ഫ്ലോപ്പായി.
മുംബൈ ഇന്ത്യൻസ് പോലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിൽ എത്തിപ്പെട്ട ആർച്ചർക്ക് കഴിവിന്റെ കാല്ഭാഗംപോലും ഉപയോഗിക്കാൻ പറ്റിയില്ല. എംഐ ഇനി ‘വിഡ്ഢികളാകരുത്’ എന്നും അദ്ദേഹത്തിന് നൽകിയ മുഴുവൻ തുകയും ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെടുക്കണം എന്നും ഗവാസ്‌ക്കർ പറയുന്നു.
“ലോകത്തിലെ വിവിധ ലീഗുകളിൽ അവരുടെ ടീമിനായി കളിക്കാൻ മുംബൈ ഇന്ത്യൻസുമായി അദ്ദേഹം കോടിക്കണക്കിന് പൗണ്ടിന്റെ കരാർ നേടുമെന്ന് ഒരു കഥ പറക്കുന്നുണ്ട് . മുംബൈ ഇന്ത്യൻസ് മണ്ടത്തരം കാണിക്കരുത്. അദ്ദേഹത്തെ പോലെ ഒരു താരത്തിന് ഒരു രൂപ പോലും നൽകരുത്. മുംബൈക്ക് യോജിച്ച താരം അല്ല അവൻ” ഗവാസ്‌ക്കർ പറയുന്നു.
ജോഫ്ര ആർച്ചറിന് മുംബൈ ഇന്ത്യൻസ് വർഷം മുഴുവനും ദശലക്ഷക്കണക്കിന് പൗണ്ടിന്റെ ഡീൽ വാഗ്ദാനം ചെയ്തതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ചരുക്കി പറഞ്ഞാൽ താരത്തിനെ ഇംഗ്ലണ്ടിന് അവരുടെ ടീമിൽ കളിപ്പിക്കാൻ ഇനി മുംബൈയുടെ അനുവാദം വേണമെന്ന് സാരം.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി നിന്നിട്ടും ആർച്ചറിന് ഈ സീസണിൽ തന്റെ അധികാരം മുദ്രകുത്താനായില്ല. 10.38 ഇക്കോണമിയിൽ രണ്ട് വിക്കറ്റ് മാത്രമാണ് അദ്ദേഹം മുംബൈക്കായി നാല് മത്സരങ്ങളിൽ നിന്ന് നേടിയത്. 83.00 എന്ന മോശം ശരാശരിയുമാണ് താരത്തിനുള്ളത്.