ഇനി രാത്രി സുഗമായി കിടന്നുറങ്ങാം സ്റ്റേഷനെത്തിയാല്‍ റെയില്‍വേ വിളിച്ചുണര്‍ത്തും

0
225

ദീര്‍ഘദൂര യാത്രയ്ക്ക് അധികപേരും തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. സുഖകരമായ യാത്ര അത് തന്നെയാണ് കാരണം. എന്നാല്‍ ഒറ്റയ്ക്കാണെങ്കില്‍ ഉറങ്ങിപ്പോയാല്‍ സ്‌റ്റേഷനിലെത്തിയാല്‍ മറന്നുപോകുമെന്ന പേടി യാത്രയ്ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ എത്തിയിട്ടുണ്ട്.

യാത്രക്കാരന് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പേ റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും. ‘ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് വേക്ക് അപ് അലാറം’ എന്നാണ് പദ്ധതിയുടെ പേര്. ഈ സൗകര്യം പരിചയമില്ലാത്ത സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമാണ്.

യാത്രക്കാര്‍ക്ക് 139 എന്ന അന്വേഷണ സംവിധാനത്തില്‍ അലേര്‍ട്ട് സൗകര്യം ആവശ്യപ്പെടാം. രാത്രി 11 മുതല്‍ രാവിലെ ഏഴുവരെയുള്ള ഈ സൗകര്യം ആര്‍ക്കും പ്രയോജനപ്പെടുത്താം. ഇതിനായി 100 രൂപ നല്‍കണം. പിന്നീട് നിങ്ങള്‍ സ്റ്റേഷനില്‍ എത്തുന്നതിന് 20 മിനിറ്റ് മുമ്പ് നിങ്ങളുടെ ഫോണിലേക്ക് ഒരു അലേര്‍ട്ട് അയയ്ക്കും.

ചെയ്യേണ്ടത് ഇത്രമാത്രം

  • IRTC ഹെല്‍പ്പ് ലൈന്‍ നമ്പറായ 139 ലേക്ക് വിളിക്കുക
  • ഭാഷ തിരഞ്ഞെടുത്ത ശേഷം വരുന്ന ഓപ്ഷനുകളില്‍ നിന്നും 7 സെലക്ട് ചെയ്യുക
  • തുടര്‍ന്ന് 2 നമ്പര്‍ (ഡെസ്റ്റിനേഷന്‍ അലേര്‍ട്ട്) സെലക്ട് ചെയ്യുക.
  • പിന്നീട് നിങ്ങളുടെ 10 അക്ക പിഎന്‍ആര്‍ നല്‍കുക.
  • അത് സ്ഥിരീകരിക്കാന്‍ 1 ഡയല്‍ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുമ്പ് നിങ്ങള്‍ക്ക് വേക്കപ്പ് അലേര്‍ട്ട് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here