രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു

0
240

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ക്കെതിരെ കേസ്. യുപിയിലെ കോണ്‍ഗ്രസ് മീഡിയ കണ്‍വീനറിനാണ് ഫോണിലൂടെ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു ലല്ലന്‍ കുമാറിന്റെ ഫോണില്‍ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ചിന്‍ഹട്ട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Also Read:പ്രവാസികള്‍ ഞെട്ടും ഈ ലോട്ടറിയില്‍; ഓരോ മാസവും അഞ്ച് ലക്ഷം സമ്മാനം, 25 വര്‍ഷത്തേക്ക്

ഗോരഖ്പുര്‍ സ്വദേശി മാനോജ് റായ് എന്ന വ്യക്തിയാണ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
മുമ്പ് ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി കത്തയച്ച 60കാരന്‍ ഐഷിലാല്‍ ജാം എന്ന ദയ സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 നവംബറില്‍ ജോഡോ യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവേശിച്ചപ്പോഴാണ് രാഹുലിന് നേരെ ബോംബെറിയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 

ഇന്‍ഡോറിലെ മധുരപലഹാരക്കടക്ക് പുറത്ത് നിന്നാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ദയ സിങ്ങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here