ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ

0
138

ലോകത്ത് ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായികതാരമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട പുതിയ കണക്ക് പ്രകാരമാണ് അർജന്റൈൻ സൂപ്പർതരം ലയണൽ മെസിയെ പിന്തള്ളി റോണോ ഒന്നാമതെത്തിയത്.

സൗദി ക്ലബ്ബായ അൽ നസ്‌റിലക്കുള്ള കൂടുമാറ്റത്തിന് ശേഷമാണ് റോണോയുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനയുണ്ടായത്. ഏതാണ്ട് 219 മില്യൺ യൂറോ അഥവാ 1798 കോടി രൂപയാണ് അൽ നസർ താരത്തിന് വാർഷിക പ്രതിഫലമായി നൽകുന്നത്. 2017 ന് ശേഷം ഇതാദ്യമായാണ് റോണോ ഈ പട്ടികയിൽ മെസിയെ മറികടക്കുന്നത്.

Also Read:കൂടുതൽ ഇഷ്ടം എരിവുള്ള ഭക്ഷണങ്ങളാണോ? എങ്കിൽ ശ്രദ്ധിക്കൂ

പട്ടികയിലെ ആദ്യ മൂന്ന് പേരും ഫുട്‌ബോൾ താരങ്ങളാണ്. 104 മില്യൺ യൂറോ വാർഷിക വരുമാനമുള്ള മെസി രണ്ടാമതും 96 മില്യൺ വരുമാനമുള്ള കിലിയൻ എംബാപ്പെ മൂന്നാമതുമാണ്.

ബാസ്‌കറ്റ് ബോൾതാരം ലെബ്രോൺ ജെയിംസാണ് പട്ടികയിലെ നാലാമൻ. എൻ.ബി.എ ക്ലബ്ബായ ലോസ് ആഞ്ചൽസ് ലൈക്കേഴ്‌സിന്റെ താരമായ ജെയിംസിന്റെ വാർഷിക വരുമാനം 95 മില്യൺ യൂറോയാണ്. മെക്‌സിക്കൻ ബോക്‌സറായ കനേലോ അൽവാരസാണ് അഞ്ചാമത്. 88 മില്യൺ യൂറോയാണ് കനേലോയുടെ വാർഷിക വരുമാനം. പട്ടികയിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ഒമ്പതാമനാണ്. 76 മില്യണ്‍ യൂറോയാണ് ഫെഡററുടെ വാര്‍ഷികവരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here