സിപിഎമ്മിലേക്കോ കോൺഗ്രസിലേക്കോ മടക്കം? എ.പി. അബ്ദുള്ളക്കുട്ടിയുടെ തഗ്ഗ് മറുപടി

0
366

തിരുവനന്തപുരം: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില പോസ്റ്റുകൾ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ടായിരുന്നു. അബ്ദുള്ളക്കുട്ടി മാതൃസംഘടനയായ സിപിഎമ്മിലേക്ക് തിരികെ എത്താനുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചെന്നായിരുന്നു ഒരു പോസ്റ്റ്. മറ്റൊന്ന് കോൺഗ്രസിലേക്ക് തിരികെ വരുന്നുവെന്നും. ഇപ്പോൾ ഇത്തരം ആരോപണങ്ങൾക്ക് ഉഗ്രൻ മറുപടിയുമായി എത്തിയിരിക്കുകയണ് അബ്ദുള്ളക്കുട്ടി.

താൻ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയ ആളാണെന്നാണ് അബ്ദുള്ള കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. തന്റെ സിരകളിൽ ഒഴുകുന്ന ചോര ദേശീയ മുസ്ലിമിന്റെയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് !
🤣 ഇവൻമാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്………………….

മക്കളെ നിങ്ങള്ക്ക് ആള് തെറ്റിപ്പോയി… ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ……………..
എടോ ട്രോളർമാരെ ഞാൻ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.
നിങ്ങളറിയോ ? ! ഞാൻ മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണ്.

മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയംകൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ ദുബായിൽ നിന്നായിരുന്നു ആ പ്രസ്താവന … (2008 ൽ). അന്ന് ഞാൻ കമ്മ്യൂണിസ്റ്റ് MP യായിരുന്നു…. എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്ക്കല്ലാം അറിയാമല്ലൊ?!

#CPIM എന്നെ പടിയടച്ച് പുറത്താക്കി.. BJP യിൽ ചേരുന്നതിന് പകരം എന്തേ കോൺഗ്രസ്സിൽ ചേർന്നത് ! ?എന്ന് നിങ്ങള് പലരും ചോദിക്കുന്നുണ്ടാവും… അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്…. അദ്ദേഹം എന്റെ പാർലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയിൽ സ്നേഹബുദ്ധിയാൽ ഒരു കാര്യം പറഞ്ഞു അല്ലെങ്കിൽ ഉപദേശിച്ചു….

ഒറ്റയ്ക്ക് നിന്നാൽ Cpm നിന്നെ തീർത്തു കളയും. നമ്മളെ കൂടെ നിന്നാൽ ജീവൻ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദർഭത്തിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോൺഗ്രസിൽ ചേർന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനിൽ #MLA ആയി… Police Protection കിട്ടി. അത് കൊണ്ട്മാത്രം ചുമലിന് മുകളിൽ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കിൽ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു …

#BJP യിൽ ചേർന്ന യുടൻ ഞാൻ പറഞ്ഞത് വളരെ കൃത്യമാണ് ഞാൻ ഒരു ദേശീയ മുസ്ലിമാണ് . അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. “ഇട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ “എന്ന് മുദ്രാവാക്യം വിളിച്ചവർ ഞങ്ങളുടെ നാട്ടിൽ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുളളവർ ആ കുട്ടത്തിലായിരുന്നില്ല. .
ആ ചോരയാണെടൊ ഈ സിരസകളിൽ ഒഴുകുന്നത്…. ദേശീയ മുസ്ലിംമിന്റെ ചോര …

LEAVE A REPLY

Please enter your comment!
Please enter your name here