15 മില്യൺ ദിര്‍ഹം സ്വന്തം; ലളിത ജീവിതം തുടരുമെന്ന് പ്രവാസി

0
301

ബിഗ് ടിക്കറ്റ് 251 സീരിസ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി. പത്ത് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് യു.എ.ഇയിൽ താമസിക്കുന്ന പ്രദീപ് പറയുന്നത്. അബുദാബി വിമാനത്താവളത്തിലെ ഇൻ-സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് ബിഗ് ടിക്കറ്റ് പ്രദീപ് വാങ്ങിയത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭാഗ്യപരീക്ഷണം.

യു.എ.ഇയിലേക്ക് മടങ്ങിവരാൻ യാത്ര തിരിക്കുന്നതിന് ഏതാനും മുൻപാണ് ഗ്രാൻഡ് പ്രൈസ് നേടിയ വിവരം പ്രദീപ് അറിയുന്നത്. 15 മില്യൺ നേടിയെങ്കിലും ജീവിതത്തിൽ കാര്യമായ മാറ്റങ്ങള്‍ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രദീപ് പറയുന്നത്. അത്യധികം സന്തോഷത്തിലാണെങ്കിലും ലളിതമായ ജീവിതം തന്നെ തുടരും. വിജയത്തിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ചോദിച്ചാൽ, സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നത് തന്നെയാണെന്ന് പ്രദീപ് പറയും. വിജയിക്കാന്‍ ഒരുപാട് നാള്‍ എടുത്തു, പക്ഷേ, ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടര്‍ന്നു.

മെയ് മാസം വ്യത്യസ്തമായ മാറ്റങ്ങള്‍ ബിഗ് ടിക്കറ്റ് വരുത്തുകയാണ്. ചരിത്രത്തിൽ ആദ്യമായി 100 ഭാഗ്യശാലികള്‍ക്ക് ക്യാഷ് പ്രൈസ് ഈ മാസം ലഭിക്കും. ഇതിൽ ഒരാള്‍ക്ക് ഗ്രാൻഡ് പ്രൈസായി 20 മില്യൺ ദിര്‍ഹം നേടാം. ജൂൺ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ വിജയിയെ പ്രഖ്യാപിക്കും. ഇതോടൊപ്പം ഏഴ് പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം.

രണ്ടാം സമ്മാനം AED 100,000. മൂന്നാം സമ്മാനം AED 70,000. നാലാം സമ്മാനം  AED 60,000. അഞ്ചാം സമ്മാനം AED 50,000. ആറാം സമ്മാനം AED 30,000. ഏഴാം സമ്മാനം AED 20,000. എട്ടാം സമ്മാനം AED 20,000. ഇത് കൂടാതെ ബിഗ് ടിക്കറ്റ് ഉപയോക്താക്കള്‍ക്ക് ആഴ്ച്ചതോറും ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ ഭാഗമാകാം. മൂന്ന് വിജയികള്‍ക്ക് AED 100,000 സ്വന്തമാക്കാം. അതുമല്ലെങ്കിൽ മാസം 20 പേര്‍ക്ക് ഓരോ ആഴ്ച്ചയും 10,000 ദിര്‍ഹം വീതം നേടാം. മൊത്തം 100 പേര്‍ക്കാണ് ഈ മാസം ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങള്‍ നേടാനാകുക.

വിജയികളുടെ പട്ടിക

Big Ticket Pradeep Kumar AED 15 million grand prize winner India

മെയ് മാസത്തെ ഇലക്ട്രോണിക് നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st – 10th May & Draw Date – 11th May (Thursday)

Promotion 2: 11th – 17th May & Draw Date – 18th May (Thursday)

Promotion 3: 18th – 24th May & Draw Date – 25th May (Thursday)

Promotion 4: 25th – 31st May & Draw Date – 1st June (Thursday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here