ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യം!

0
201

മെയ് 29 മുതൽ 31 വരെ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് സമ്മര്‍ ബൊണാൻസയിലൂടെ കൂടുതൽ നേടാന്‍ അവസരം. രണ്ട് റാഫ്ള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ലൈവ് ഡ്രോയിലേക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി ലഭിക്കും. ഗ്രാൻഡ് പ്രൈസായ 20 മില്യൺ ദിര്‍ഹം നേടാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുകയാണ്. അടുത്ത ഇലക്ട്രോണിക് ഡ്രോയിലും ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരിക്കാം. അതായത് ഒരു ലക്ഷം ദിര്‍ഹം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളായോ 10,000 ദിര്‍ഹം നേടുന്ന 20 പേരിൽ ഒരാളായോ നിങ്ങള്‍ക്ക് മാറാനാകും.

ജൂൺ മൂന്നിന് വൈകീട്ട് 7.30 മുതലാണ് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ആരംഭിക്കുക. ഗ്രാൻഡ് പ്രൈസിന് പുറമെ ഏഴ് പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000 ദിര്‍ഹം, ഏഴാം സമ്മാനം 20,000 ദിര്‍ഹം, എട്ടാം സമ്മാനം 20,000 ദിര്‍ഹം. ലൈവ് ഡ്രോ ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here