ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു, കുട്ടി വരച്ച ചിത്രം കണ്ട് ടീച്ചര്‍ ഞെട്ടി; ഉടന്‍ രക്ഷിതാക്കളുടെ അടിയന്തരയോഗം

0
272

കുട്ടികളുടെ ലോകം മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പലകാര്യങ്ങളിലും കുട്ടികള്‍ എന്ത് വിചാരിക്കുന്നുവെന്ന് മനസിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാറില്ല. അത്തരത്തിലൊരു സംഭവമാണിതും. അവധിക്കാലം ചെലവഴിക്കുന്നതിനിടെ കുടുംബം ഒന്നാകെ സ്നോർക്കെല്ലിംഗ് (നീന്തുന്നതിനിടെ വായു ശ്വസിക്കാനായി ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് നീന്തല്‍ )  ചെയ്തിരുന്നു. അന്നത്തെ ആ അവധിക്കാല ഓര്‍മ്മയില്‍ കുട്ടി ഒരു ചിത്രവും വരച്ചു. ഈ ചിത്രം പിന്നീട് സ്കൂളില്‍ വച്ച് കുട്ടിയുടെ അധ്യാപിക കാണാനിടയാകുകയും പിന്നാലെ അടിയന്തരമായി രക്ഷിതാക്കളുടെ യോഗം വിളിക്കുകയുമായിരുന്നു.

രക്ഷിതാക്കളുടെ അടിയന്തര യോഗം വിളിച്ചെന്ന് അറിയിക്കുന്ന അധ്യാപികയുടെ എഴുത്ത് ആറ് വയസുള്ള വിദ്യാര്‍ത്ഥി തന്‍റെ മാതാപിതാക്കളെ എല്‍പ്പിച്ചപ്പോള്‍ ഇരുവരും അതിശയിച്ചു. എന്തിനാണ് അടിയന്തര യോഗം എന്നതിനെ കുറിച്ച് മാത്രം എഴുത്തില്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പിന്നേറ്റ് തന്നെ അച്ഛനും അമ്മയും കുട്ടിയോടൊപ്പം സ്കൂളിലെത്തി കാര്യമന്വേഷിച്ചു. ഈ സമയം കുട്ടിയുടെ അധ്യാപിക തന്‍റെ മേശ വലിപ്പില്‍ നിന്നും ഒരു ചിത്രമെടുത്ത് അച്ഛനമ്മമാര്‍ക്ക് നേരെ നീട്ടിക്കൊണ്ട്, ‘കഴിഞ്ഞ ദിവസം കുട്ടികളോട് കുടുംബാംഗങ്ങളുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് നിങ്ങളുടെ കുട്ടി വരച്ച ചിത്രമാണിത്. ഇതിന്‍റെ അര്‍ത്ഥമെന്താണെന്ന് വിശദീകരിക്കാന്‍.’ ആവശ്യപ്പെട്ടു. ചിത്രം കണ്ട മതാപിതാക്കള്‍ക്ക് അസ്വാഭാവികമായതൊന്നും കണാന്‍ കഴിഞ്ഞില്ല. എങ്കിലും കുട്ടിയുടെ അമ്മ, തങ്ങള്‍ അവധിക്കാലം ആഘോഷിക്കാനായി ബഹാമസില്‍ പോയതും. അവിടെ വച്ച് സ്‌നോർക്കലിംഗ് ഉപയോഗിച്ച് നീന്തിയതുമായ കഥ പറഞ്ഞു. ആ സംഭവത്തിന്‍റെ ഓര്‍മ്മയില്‍ മകന്‍ വരച്ചതാണ് ആ ചിത്രമെന്ന് അവര്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് അധ്യാപികയ്ക്ക് സമാധാനമായതും രക്ഷിതാക്കളെ വിളിപ്പിക്കാനുള്ള കാര്യം വിശദീകരിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here