ഈ ഡിജിറ്റല്‍ കാലത്ത് സന്ദേശങ്ങള്‍ കൈമാറാനും അടുത്തും അകലെയുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം കാത്തു സൂക്ഷിക്കാനും സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമമാണ് വാട്‌സ് ആപ്. ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് ഇതുപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റവാളികളുടെ വിളനിലം കൂടിയായി വാട്‌സ്ആപ്പ് മാറിയിട്ടുണ്ട്. വീണ്ടും പുതിയ തട്ടിപ്പുമായി ഒരുകൂട്ടം സൈബര്‍ ക്രിമിനലുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങളും എളുപ്പം അവരുടെ ഇരയാകാന്‍ സാധ്യതയുണ്ട്.
ഇന്തോനേഷ്യ (+62), എത്യോപ്യ (+251), മലേഷ്യ (+60), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങി വിവിധ രാജ്യാന്തര നമ്പറുകളില്‍ നിന്നായി നിരവധി വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോളുകള്‍ വരുന്നുണ്ട്. അതൊന്നും ആ രാജ്യങ്ങളില്‍ നിന്ന് വരുന്ന കോളുകളാണെന്ന് കരുതേണ്ട, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ അന്താരാഷ്ട്ര നമ്പറുകള്‍ രാജ്യത്തെ തട്ടിപ്പുകാര്‍ക്ക് ചില ഏജന്‍സികള്‍ വില്‍ക്കുന്നതാണ്.
I am getting lots of missed calls from Indonesian WhatsApp numbers.
I think someone is not happy with my work. pic.twitter.com/tTUa4xHNrB
— Vijay Patel🇮🇳 (@vijaygajera) May 3, 2023
മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഒന്നിലധികം ആളുകള്‍ പുതിയ തട്ടിപ്പിനെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. ‘എല്ലാ ദിവസവും പലതവണയായി ഇന്തോനോഷ്യന്‍ കോഡില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വാട്‌സ് ആപ്‌കോളുകള്‍ ലഭിക്കുന്നതായാണ് ആളുകള്‍ പരാതിപ്പെടുന്നത്. അജ്ഞാത നമ്പറുകളില്‍ നിന്ന് വിഡിയോ കോളുകളും ധാരാളം വരുന്നുണ്ട്. അവ അറ്റന്‍ഡ് ചെയ്യുന്നതാണ് ഏറ്റവും അപകടം സൃഷ്ടിക്കുക.
അന്താരാഷ്ട്ര കോഡുകളില്‍ തുടങ്ങുന്ന അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് ട്രായ് (TRAI) തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത് പാലിച്ചാല്‍, പണവും മാനവും പോകാതെ സൂക്ഷിക്കാം.
എന്ത് ചെയ്യണം..?
Of late, I am getting many missed calls on whatapp from countries like Malaysia, Banagladesh, Pakistan etc. what are they and how to stop them. And how to protect Android phone from potential fraud through such calls. #spam #WhatsApp #fraud #cybercrime
— Jay Shah (@jay21shah) May 5, 2023
അത്തരം നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍, ഒരിക്കലും അത് അറ്റന്‍ഡ് ചെയ്യാതിരിക്കുക. മിസ്ഡ് കോളാണെങ്കില്‍ തിരിച്ചുവിളിക്കാനും ശ്രമിക്കരുത്. എന്ത് തരം തട്ടിപ്പാണ് സൈബര്‍ കുറ്റവാളികള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നതില്‍ നിലവില്‍ വ്യക്തത ഇല്ലാത്തതിനാല്‍, കോളുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. അതുപോലെ അത്തരം നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഒപ്പം ബ്ലോക്കും ചെയ്യുക.