പാലങ്ങളുടെ ഇരു ഭാഗങ്ങളിൽ സർവ്വീസ്‌ റോഡ് നിർമ്മിക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്ന് എകെഎം അഷ്‌റഫ്

0
169

കാസറഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ പാലത്തിന്റെ തലപ്പാടി ഭാഗത്തും കാസറഗോഡ് ഭാഗത്തും ഇടത്തും വലത്തുമായി 500 മീറ്റർ ദൂരവും സർവീസ് റോഡ് ഇല്ലാതെയാണ് ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുന്നത് എന്നും, സർവ്വീസ്‌ റോഡ് നിർമ്മിക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്ന് എകെഎം അഷ്‌റഫ് എംഎൽഎ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു.

രണ്ട് മാസം മുൻപ് ജില്ലാ വികസന സമിതിയിലേക്ക് എംഎൽഎ നൽകിയ അജണ്ടയിന്മേലുള്ള ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പാതയുടെ നിർമ്മാണം പകുതിയിലേറെ ആയപ്പോഴാണ് ഇവിടങ്ങളിൽ സർവീസ് റോഡില്ല എന്ന് മനസ്സിലാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടനവധി പരാതികൾ എൻഎച്ച്ഐഎ ഓഫീസ്, കളക്ടർ ഓഫീസ്, എന്നിവിടങ്ങളിൽ എംഎൽഎ എന്ന നിലയിൽ ഞാനും പല സംഘടനകളും പരാതികൾ നേരെത്തെ തന്നെ നൽകുകയും ബന്ധപ്പെട്ടവരുമായി ഈ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

സർവീസ് റോഡ് ഇല്ലാത്തതിനാൽ നിലവിലുള്ള പോക്കറ്റ് റോഡുകളിലേക്ക്‌ വാഹന ഗതാഗത മാർഗവും, കാൽനടയാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. ഓരോ പാലത്തിന്റെയും ഇരുവശത്തായി വീടുകൾ, ആരാധാനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, കൃഷി സ്ഥലങ്ങൾ, സ്‌കൂളുകൾ, എന്നിവിടങ്ങളിലേക്കുള്ള നിലവിലെ വഴികൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഈ നിർമ്മാണ രീതി തുടരുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണെന്നും നാല് പാലങ്ങൾക്ക് ഇരുവശങ്ങളിലുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ തടയുന്ന ഈ നിർമ്മാണത്തിൽ മാറ്റം വരുത്തി നിലവിലെ യാത്ര സംവിധാനം പുനഃസ്ഥാപിക്കുവാനുള്ള നടപടികൾ ബന്ധപ്പെട്ടവർ അടിയന്തിരാമായി കൈക്കൊള്ളണമെന്നും എംഎൽഎ,കൂട്ടിക്കിച്ചേർത്തു.

പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ മെയ് ഏഴിന് ദേശീയ പാത അതോറിറ്റിയെയും കരാരുകരെയും മറ്റു ബന്ധപ്പട്ടവരെയും കൂട്ടി കളക്ട്രേറ്റിൽ യോഗം ചേരുമെന്നും എംഎൽഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here