ബഹ്‌റൈനില്‍ പൊലീസ് ഉദ്യോഗസ്ഥനായ പെരിങ്കടി സ്വദേശി മരിച്ചു

0
190

ബന്തിയോട്: ബഹ്‌റൈനില്‍ പൊലീസ് ഓഫീസറായ പെരിങ്കടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരിങ്കടി സ്വദേശി മഹമൂദ് മാളിക (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

35 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പൊലീസ് ഓഫീസറായി സേവനം ചെയ്തുവരികയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരണപ്പെടുകയുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മഹ്‌റൂഫ്, മാലുഫ.

LEAVE A REPLY

Please enter your comment!
Please enter your name here