ഒമ്പത് മാസം മുമ്പ് കാണാതായ പാവൂരിലെ വീട്ടമ്മയെയും യുവാവിനെയും യു.പിയില്‍ കണ്ടെത്തി

0
663

മഞ്ചേശ്വരം: ഒമ്പത് മാസം മുമ്പ് കാണാതായ പാവൂര്‍ സ്വദേശിനിയായ വീട്ടമ്മയെയും യുവാവിനെയും ഉത്തര്‍പ്രദേശ് ലക്‌നൗവില്‍ കണ്ടെത്തി. പിന്നീട് കാസര്‍ക്കോട്ടെത്തിച്ചു. പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. പാവൂര്‍ സ്വദേശിനിയും മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസക്കാരിയുമായ കുഞ്ഞിബി എന്ന സാഹിദ(33)യെയാണ് യു.പി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തിയത്. ഒമ്പത് മാസം മുമ്പ് 12 വയസുള്ള മകനെ സ്‌കൂളില്‍ വിട്ടതിന് ശേഷം മംഗളൂരുവിലെ ആയുര്‍വേദ ആസ്പത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയ സാഹിദയെ പിന്നീട് കണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ 3300 ഓളം കോളുകള്‍ സാഹിദയുടെ മൊബൈലിലേക്ക് വന്നതും തിരിച്ചു വിളിച്ചതുമായി കണ്ടെത്തിയിരുന്നു.

മുംബൈയിലുള്ളതായുള്ള വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഒരാഴ്ച്ചയോളം മുംബൈയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുംബൈയില്‍ പൊലീസ് എത്തിയതായുള്ള വിവരം അറിഞ്ഞ് ലക്‌നൗവിലേക്ക് കടന്നതായിരിക്കുമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം നിലച്ചതോടെ കുടുംബം മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.

Also Read:ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായി. തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here