മലമ്പുഴയിൽ 14 വയസുകാരിയെയും 24കാരനെയും മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
246

യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. 14 വയസുകാരിയായ ധരണി, 24 കാരനായ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെയും പെൺകുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

  • വീടിനു സമീപത്തെ പറമ്പിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസം മുൻപ് കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം. ഇവർ അടുപ്പത്തിലായിരുന്നതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here