പ്രവാസികള്‍ ഞെട്ടും ഈ ലോട്ടറിയില്‍; ഓരോ മാസവും അഞ്ച് ലക്ഷം സമ്മാനം, 25 വര്‍ഷത്തേക്ക്

0
411

യു എ ഇയില്‍ നിന്ന് ഭാഗ്യം പരീക്ഷിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. ബിഗ് ടിക്കറ്റ് പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടുന്നത് ഇന്ത്യക്കാര്‍ അടങ്ങുന്ന പ്രവാസികള്‍ക്കാണ്. എന്നാല്‍ ഇപ്പോഴിതാ പ്രവാസികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ യു എ ഇയില്‍ നിന്ന് പുറത്തുവരുന്നത്. യു എ ഇയില്‍ പുതിയ നറുക്കെടുപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം എന്ന സമ്മാനമാണ് പുതിയ നറുക്കെടുപ്പിലൂടെ വാഗ്ദാനം ചെയ്യുന്നത്. യു എ ഇയിലെ പ്രമുഖ ഗെയിം ഓപ്പറേറ്ററായ എമിറേറ്റ്‌സ് ഡ്രോയാണ് തങ്ങളുടെ ഏറ്റവും പുതിയ ഗെയിം തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഫാസ്റ്റ് 5 എന്ന പേരിട്ടിരിക്കുന്ന ഗെയിം എല്ലാ മാസവും നടക്കും. 25 ദിര്‍ഹം മാത്രമാണ് ഗെയിം കളിക്കാനുള്ള ചെലവ്.

Also Read:കർണാടക കോൺഗ്രസിൽ വീണ്ടും തർക്കം: മന്ത്രിസ്ഥാനത്തിനായി ചരടുവലി; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

ഗെയിമിന്റെ ഗ്രാന്‍ഡ് പ്രൈസായി എല്ലാ മാസവും 25000 ദിര്‍ഹമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 75000 ദിര്‍ഹം, 50000 ദിര്‍ഹം, 25000 ദിര്‍ഹം എന്നീ സമ്മാനങ്ങള്‍ മൂന്ന് പേര്‍ക്ക് റാഫിള്‍ ഡ്രോയിലൂടെ നേടാന്‍ സാധിക്കും. എല്ലാ ടിക്കറ്റുകളും ടു ഇന്‍ വണ്ണാണ്. ഇത് വിജയത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here