രണ്ടായിരത്തി​െൻറ നോട്ടിന് 2100 രൂപയുടെ സാധനങ്ങൾ; ഇറച്ചിക്കടയിലെ പരസ്യം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

0
242

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നത് പലർക്കും തലവേദനയായ സാഹചര്യത്തിൽ ഇറച്ചികടയുടെ പരസ്യം ചർച്ചയാവുകയാണ്. നോട്ട് പിൻവലിക്കുന്നതായി ആർ.ബി.ഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകൾ മാറ്റിയെടുക്കാൻ ഓട​ുന്നവർക്ക് മുൻപിലാണ് ഈ പരസ്യം ശ്രദ്ധപിടിച്ചു പറ്റുന്നത്. ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടുമെന്നാണ് ഡൽഹിയിലെ ഇറച്ചികടയുടെ പരസ്യം.

നിലവിൽ 2000 രൂപ മാറ്റിയെടുക്കാൻ പെട്രോൾ പമ്പുകളാണ് പ്രധാന ആശ്രയം. സെപ്‌റ്റംബർ വരെ നോട്ടുകൾക്ക് സാധുതയുണ്ടെന്ന് ആർ.ബി.ഐ അറിയിച്ചുവെങ്കിലും പലയിടത്തും 2000 രൂപയുടെ നോട്ടുകൾ വാങ്ങാൻ തയാറാകാത്ത സാഹചര്യമാണുള്ളത്. നിലവിൽ സർക്കാർ സംവിധാനങ്ങളുൾപ്പെടെ നോട്ട് വാങ്ങാൻ കൂട്ടാക്കുന്നില്ല. വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിൽപന കൂട്ടാനുള്ള തന്ത്രമായാണ് വിലയിരുത്തുന്നത്.

https://twitter.com/sumitagarwal_IN/status/1660574168675434498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1660574168675434498%7Ctwgr%5E4f2cbc22f2e012dbd7a0b6ce065b950c70c7ac17%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2F2000-rupees-note-offer-get-goods-worth-rs-2100-for-rs-2000-notes-1163798

LEAVE A REPLY

Please enter your comment!
Please enter your name here