ചെന്നൈ: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ രക്ഷകനായി അവതരിച്ച താരം. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ അഞ്ച് താരങ്ങളെ അസാമാന്യ ബൗളിങ് പ്രകടനത്തിലൂടെ ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയച്ച ആകാശ് മധ്‌വാൾ ആയിരുന്നു ഇന്നലെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ സൂപ്പർ സ്റ്റാർ.
https://twitter.com/mipaltan/status/1661427783145324566?s=20
എഞ്ചിനീയറിങ് ബിരുദധാരിയായ മധ്‌വാൾ ഐ.പി.എൽ കളിക്കുന്ന ആദ്യ ഉത്തരാഖണ്ഡുകാരനാണ്. 2022-ൽ സൂര്യകുമാർ യാദവിന് പകരക്കാരനായാണ് മധ്‌വാൾ തന്റെ ആദ്യ ഐ.പി.എൽ മത്സരം കളിച്ചത്. നാല് വർഷം മുമ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന മധ്‌വാളിന്റെ മികവ് ഉത്തരാഖണ്ഡ് കോച്ചായിരുന്ന വസീം ജാഫറിന്റെയും ഇപ്പോഴത്തെ കോച്ച് മനീഷ് ഝായുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം റെഡ് ബോൾ പരിശീലനം ആരംഭിച്ചത്.
കഠിന പരിശ്രമത്തിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയനായി മാറിയ മധ്‌വാളിനെ തേടി ഈ വർഷം ഉത്തരാഖണ്ഡ് ടീമിന്റെ ക്യാപ്റ്റൻ പദവിയുമെത്തി. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്തുമായി മധ്‌വാളിന് ഒരു ബന്ധമുണ്ട്. ഇരുവരും ഉത്തരാഖണ്ഡിൽ ഒരേ നാട്ടുകാരാണ്. ഡൽഹിയിലേക്ക് വരുന്നതിന് മുമ്പ് കരിയറിന്റെ ആദ്യകാലത്ത് റിഷഭ് പന്തിനെ പരിശീലിപ്പിച്ച അവതാർ സിങ് തന്നെയാണ് മധ്‌വാളിന്റെയും കോച്ച്.
”കഴിഞ്ഞ വർഷം ആകാശ് ഒരു സപ്പോർട്ടിങ് ബൗളറായി ഞങ്ങളുടെ ടീമിന്റെ ഭാഗമായിരുന്നു. ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം നടത്താനുള്ള കഴിവ് അവനുണ്ടെന്ന് എനിക്കറിയമായിരുന്നു. വർഷങ്ങളായി മുംബൈ ഇന്ത്യൻസിൽനിന്ന് ഇന്ത്യക്കായി കളിക്കുന്ന നിരവധി താരങ്ങളുണ്ടായത് നമ്മൾ കണ്ടിട്ടുണ്ട്”-മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.
https://twitter.com/virendersehwag/status/1661430433043857408?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661430433043857408%7Ctwgr%5E7ffc144eeb509e34fc8f44882933e281dc7e5c0d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fsports%2Fcricket%2Fwho-is-akash-madhwal-219159