വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് കോളജ് വിദ്യാർഥി മരിച്ചു

0
201

ചെന്നൈ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് കോളജ് വിദ്യാർഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം.സതീശ് (21) ആണ് മരിച്ചത്. കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സതീശ്. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് അപകടം നടന്നത്. അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഞായറാഴ്ച മരിക്കുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here