നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍

0
171

മഞ്ചേശ്വരം: നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജലാലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഫയാസ് (20), കുഞ്ചത്തൂര്‍ ബജോളിഗെയിലെ അല്ലാമ ഇക്ബാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് വോര്‍ക്കാടി പല്ലടപടുപ്പുവില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ച യമഹ ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. അതിനിടെ പൊലീസിനെ കണ്ട യുവാക്കള്‍ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ചു പോയി. പിന്തുടര്‍ന്നാണ് പൊലീസ് ബൈക്ക് പിടിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതികളെ ഇന്ന് കാസര്‍കോട് കോടതിയില്‍ ഹജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here