അബ്ദുൽ അസീസ് വാഹനാപകടത്തിൽ മരിച്ചത് തന്നെ കണ്ടു മടങ്ങിയ ശേഷം-ശിഹാബ് ചോറ്റൂർ

0
359

റിയാദ്- തന്റെ കൂടെ നടന്നുകൊണ്ടിരിക്കെ ഒരാൾ വാഹനമിടിച്ച് മരിച്ചുവെന്ന വാർത്തയെ പറ്റി വിശദീകരണവുമായി ശിഹാബ് ചോറ്റൂർ. മരിച്ച അബ്ദുൽ അസീസ് എന്നയാൾ തന്നെ കാണാൻ വന്നിരുന്നുവെന്നും അതിന് ശേഷം തിരിച്ചുപോയ ശേഷമാണ് വാഹനമിടിച്ച് മരിച്ചതെന്നും ശിഹാബ് ചോറ്റൂർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. മദീനക്ക് 350 കിലോമീറ്റർ അകലെ അൽ ഖബറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തന്നെ കണ്ടശേഷമാണ് അദ്ദേഹം തിരിച്ചുപോയത്. ഇതിനു ശേഷമാണ് അപകടമുണ്ടായത്. അതിന് ശേഷം പോലീസ് തന്നെ വന്നുകണ്ടിരുന്നു. രാത്രി നടത്തം പരമാവധി ഉപേക്ഷിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചുവെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു. തന്‍റെ കൂടെ നടന്നയാള്‍ക്കല്ല അപകടമുണ്ടായതെന്നും ശിഹാബ് വ്യക്തമാക്കി.

മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസാ(47)ണ് വാഹനാപകടത്തിൽ മരിച്ചത്. ശിഹാബിനെ കണ്ട ശേഷം അബ്ദുൽ അസീസ് നാട്ടിലുള്ള ബന്ധുക്കളുമായി ടെലിഫോണിൽ വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതിന് ശേഷം തിരിച്ചുപോയി റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. റിയാദ് അൽ ഖബറയിലാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. മരിച്ച അസീസിന്റെ ഭാര്യ: ഹഫ്‌സത്ത്. മക്കൾ: താജുദ്ദീൻ, മാജിദ്, ശംസിയ.നടപടിക്രമങ്ങൾക്ക് അൽ റാസ് കെ.എം.സി.സി നേതൃത്വം നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here