മാസമുറ കൃത്യം, വയറുമില്ല; വൃക്കയില്‍ കല്ലെന്നു കരുതിയ 18കാരി പ്രസവിച്ചു

0
271

സൗത്ത് കരോലെന: വൃക്കയില്‍ കല്ലാണെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗത്ത് കരോലെന സ്വദേശിനിയായ 18കാരി പ്രസവിച്ചു. ബ്രയാന ബ്ലാന്‍റണ്‍ എന്ന യുവതിയാണ് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.

പ്രസവത്തിനു തൊട്ടുമുന്‍പു വരെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ യുവതി പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളിലൊന്നും ചെറിയ വയര്‍ പോലമുണ്ടായിരുന്നില്ല. മാത്രമല്ല മാസമുറ കൃത്യമായിരുന്നുവെന്നും ബ്രയാന പറയുന്നു. ഇതിനിടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഓക്കാനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഭപരിശോധനയും നടത്തിയിരുന്നു. അതും നെഗറ്റീവായിരുന്നു. അമ്നിയോട്ടിക് ദ്രവം ലീക്കായപ്പോള്‍ കിടക്കയില്‍ മൂത്രമൊഴിച്ചതാണെന്നാണ് കരുതിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബ്രയാന് പ്രസവവേദന അനുഭവപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു.

ഗര്‍ഭിണികളുടെതായ ഒരു ലക്ഷണവും തനിക്കില്ലായിരുന്നുവെന്നും ബ്രയാന പറഞ്ഞു. ഒരിക്കലും ശരീരഭാരം പോലും കൂടിയില്ല. ഓക്‍ലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here