പിറന്നാൾ മധുരം വേണ്ടെന്നുവച്ച് ‘അഞ്ജനം’; കോണ്‍ഗ്രസിനൊപ്പമെന്ന് അജിത് ആന്റണി

0
272

സ്ഥാപകദിനത്തിൽ മധുര പ്രതികാരം തീർത്ത് ബിജെപി അനിൽ ആന്റണിയെ സ്വന്തമാക്കിയപ്പോൾ, ഏ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വസതി പിറന്നാൾ മധുരം വേണ്ടെന്ന്വച്ചു. ഏ.കെ.ആന്റണിയുടെ ഇളയ മകനും അനിൽ ആന്റണിയുടെ ഇളയ സഹോദരനുമായ അജിത് ആന്റണിയുടെ പിറന്നാൾ ദിനമായിരുന്നു ഇന്ന്.

സമീപത്തെ വൃദ്ധസദനത്തിലാണ് അജിത്തിന്റെ ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നത്. ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം കാറ്ററിംഗ് സ്ഥാപനം അഞ്ജനത്തിലെത്തിക്കുമ്പോൾ ഡൽഹി ബി ജെ പി ആസ്ഥാനത്ത് അനിൽ ആന്റണി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതോടെ ആഘോഷം വേണ്ടെന്ന വച്ച കുടുംബം ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തു അയച്ചു. അനിലിൽ നിന്ന് വ്യത്യസ്തനായി അജിത് രാഷ്ട്രീയത്തിലിറങ്ങിയില്ല. പകരം സിനിമയിൽ ഒരു കൈ നോക്കി. ജയ് ഹിന്ദ് എന്ന ഒറ്റവരിക്കൊപ്പം, കൈപ്പത്തി ചിഹ്നമിട്ട് അജിത്ത് അച്ഛനൊപ്പമാണ് താനെന്ന് ഫെയ്സ്ബുക്കില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here