തട്ടിപ്പുകേസ്: ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കോടതിയില്‍ കണ്ടു; ഓഫീസില്‍ കയറി തല്ലി ഭാര്യ

0
206

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയില്‍വെച്ച് ഭാര്യയുടെ മര്‍ദനം. കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയില്‍ എത്തിയിരുന്നു.

ഈ സമയം കോടതിയില്‍ എത്തിയ ഭാര്യ, ഇരുവരെയും ഒരുമിച്ച് കണ്ട പ്രകോപിതയായി. തുടര്‍ന്ന് കോടതി ഓഫീസ് മുറിയില്‍ കയറി ഭര്‍ത്താവിനെ തല്ലുകയായിരുന്നു.

ശനിയാഴ്ച കോടതി നടപടികള്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകമായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് കോടതി നടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ. ഭര്‍ത്താവ് കുടപ്പനക്കുന്ന സ്വദേശിയും.

LEAVE A REPLY

Please enter your comment!
Please enter your name here