മംഗളൂരുവില്‍ കുടുംബം നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുന്നതിനിടെ വീടിന് തീപിടിച്ചു; വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

0
217

മംഗളൂരു: മംഗളൂരുവില്‍ കുടുംബം നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുന്നതിനിടെ വീടിന് തീപിടിച്ചു. മംഗളൂരു ദേരിക്കാട്ടെ ഹരേകലയില്‍ നബീസയുടെ വീടിന്റെ അടുക്കളയില്‍ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടുകാര്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

സംഭവമറിഞ്ഞ് യു ടി ഖാദര്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രതിനിധികളായ രഹന നസീര്‍, അനീസ്, ഹനീഫ്, രഹന മുഹമ്മദ്, അബ്ദുല്‍, ബഷീര്‍ എസ് എം തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here