വിവാഹ ദിവസം ‘തോക്കെടുത്തു’; കയ്യിലിരുന്ന് പൊട്ടിയ​തോടെ കളി കാര്യമായി -ഞെട്ടിക്കുന്ന വിഡിയോ

0
261

വിവാഹ ദിനം അൽപ്പം പൊലിപ്പിക്കാം എന്നുമാത്രമായിരിക്കും അപ്പോൾ ആ നവദമ്പതികൾ ആഗ്രഹിച്ചത്. എന്നാലത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി ഇരരുവർക്കും മാറുകയായിരുന്നു. പറഞ്ഞുവരുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോയെ കുറിച്ചാണ്. വിവാഹ ദിനത്തിലെ ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാനിറങ്ങിയ ദമ്പതികളാണ് അവസാനം പുലിവാല് പിടിച്ചത്.

പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ‘സ്പാര്‍ക്ക്ള്‍ ഗണ്‍’ ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും. തോക്കില്‍ നിന്ന് ‘പൂത്തിരി’ വരുത്തി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തീ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് തോക്കും മാലയും കളഞ്ഞ് വധു വേദിയില്‍ നിന്ന് ഓടിയിറങ്ങി. ചുറ്റും നില്‍ക്കുന്നവർ ഭയന്നുവിറച്ചു.

മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വൈറലായി. വരനേയും വധുവിനേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിവാഹച്ചടങ്ങുകളിൽ അനാവശ്യ റിസ്‌ക് എടുക്കുന്നതിന്റെ വിപത്തുകൾ എലരും കമന്റിൽ എടുത്തുകാട്ടുന്നുണ്ട്. ‘അവൾ സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് വളരെ സങ്കടകരമായ കാര്യമാണ്’- ഒരാൾ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here