എത്ര പ്രയാസമായാലും പിടികൂടും; സഞ്ജു സാംസണിന്റെ ക്യാച്ച് വീഡിയോ പങ്കുവച്ച് അഴിമതിക്കെതിരെ ജനങ്ങളുടെ പിന്തുണതേടി വിജിലൻസ്

0
117

എത്ര പ്രയാസപ്പെട്ടായാലും തിരുത്തപ്പെടേണ്ട അഴിമതിക്കാരെ പിടികൂടാമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ച് കേരള വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോ. ഫേസ്‌ബുക്കിലൂടെയാണ് വിജിലൻസ് ജനങ്ങൾക്കുള്ള ഈ സന്ദേശം നൽകിയത്. ഇതിനായി നൽകിയിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധേയം. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പൃഥ്വി ഷായെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വിജിലൻസ് നൽകിയിരിക്കുന്നത്. മത്സരത്തിൽ ക്യാച്ചെടുത്തതിന് പുറമേ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാനും സഞ്ജുവിന് കഴിഞ്ഞിരുന്നു.

അഴിമതി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽവന്നാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064ലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണെന്ന വിവരവും പോസ്‌റ്റിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്.ടോൾഫ്രീ നമ്പരിൽ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പരാതികൾ അറിയിക്കാം.

അതേസമയം ആധാരം രജിസ്‌‌റ്റർ ചെയ്യുന്നതിന് 3500 രൂപ കൈക്കൂലി അഭിഭാഷകനിൽ നിന്നും വാങ്ങാൻ ശ്രമിച്ചതിന് മഞ്ചേരി സബ് രജിസ്‌ട്രാർ ഓഫീസിലെ ഹെഡ് ക്ളാർക്ക് കണ്ണൂർ‌ സ്വദേശി പി.വി ബിജുവിനെയും സ്വകാര്യ പ്രാക്‌ടീസ് നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം തലവൻ അബ്‌ദുൾ ലത്തീഫിനെയും വിജിലൻസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here