ബന്ധത്തില്‍ നിന്നും പിന്‍മാറിയില്ല; കാമുകന് ക്വട്ടേഷന്‍, മര്‍ദിച്ച് ഉപേക്ഷിച്ചു

0
205

വർക്കല അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനാൽ കാമുകി നൽകിയ ക്വട്ടേഷ‍നാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) അറസ്റ്റിൽ.

കാമുകി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. സംഘത്തിലെ യുവതി അടക്കം 8 പേർക്കെതിരെ ‍പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. കേസിൽ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി.

LEAVE A REPLY

Please enter your comment!
Please enter your name here