മുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി

0
310

താനെ: തലമുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലയിലെ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബന്ധുക്കളാണ് കുട്ടിയെ മുടിവെട്ടിക്കാൻ കൊണ്ടുപോയതെന്ന് കുടുംബം അറിയിച്ചു.

മുടിയുടെ നീളം കുറഞ്ഞുപോയതിലുള്ള മാനസിക വിഷമം മൂലം എട്ടാം ക്ലാസുകാരനായ കുട്ടി ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30- ഓടെയാണ് കുട്ടി ഫ്‌ളാറ്റിന്റെ 16-ാം നിലയിലെ കുളിമുറിയുടെ ജനാലവഴി ചാടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here