തറാവീഹ് നിസ്‌കാരത്തിനിടെ പൂച്ചയോട് വാത്സല്യം കാണിച്ച ഇമാമിന് അള്‍ജീരിയന്‍ സര്‍ക്കാരിന്റെ ആദരം

0
297

അല്‍ജീരിയ: തറാവീഹ് നിസ്‌കാരത്തിനിടെ ദേഹത്ത് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുന്ന വീഡിയോയിലൂടെ വൈറലായ ഇമാമിന് അള്‍ജീരിയന്‍ ഗവണ്‍മെന്റിന്റെ ആദരം. അബൂബക്ര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്‌സാസിനെയാണ് ഗവണ്‍മെന്റ് ആദരിച്ചത്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങള്‍ കൈമാറിയതിനാലാണ് അള്‍ജീരിയ ഇദ്ദേഹത്തെ അനുമോദിച്ചത്. ബുര്‍ജ ബൂ അരീരീജ് നഗരത്തിലാണ് മഹ്‌സാസിന്റെ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

ഇമാം ഷെയ്ഖ് വലീദ് മഹ്‌സാസിന്റെ ചുമലില്‍ കയറി പൂച്ച കുസൃതി കാണിക്കുന്ന വീഡിയോയാണ് വൈറലായിരുന്നു. നിസ്‌കാരം നടക്കുന്നതിനിടയില്‍ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടിക്കയറുകയായിരുന്നു. ഇമാം അപ്പോള്‍ പൂച്ചയെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ചു. നിസ്‌കാരം തുടര്‍ന്നു. ശേഷം അദ്ദേഹത്തിന്റെ ചുമലിലേക്ക് കയറിയ പൂച്ച പിന്നീട് താഴോട്ടിറങ്ങി. തുടര്‍ന്ന് നിസ്‌കരിക്കുന്നവര്‍ക്കിടയിലൂടെ നടന്നുപോയി. ഇമാം സാധാരണ പോലെ നിസ്‌കാരം തുടരുകയായിരുന്നു അപ്പോഴും.

വസ്ത്രത്തില്‍ പറ്റിപ്പിടിച്ച് ചുമലിലേക്ക് കയറിയ പൂച്ചയെ പക്ഷേ ഇമാം ആട്ടിയകറ്റുന്നില്ല. ശ്രദ്ധയോടെ ചേര്‍ത്തു പിടിച്ച് നിസ്‌ക്കാരം പൂര്‍ത്തിയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here