കോഴിക്കോട് 20 ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

0
220

കോഴിക്കോട്: കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ഇതിന് വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലവരും. കൊടിയത്തൂർ സ്വദേശി നസ്‌ലിം മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് കെ.പി എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി ബംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹദ് നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുള്ള ആളാണ്. കുന്ദമംഗലം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here