പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
145

ബെം​ഗളൂരു: ബെംഗളൂരുവിൽ പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു. ബെംഗളൂരു നഗരത്തിലെ മാഗടിയിലാണ് സംഭവം. കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്നും മുങ്ങിയാണ് കു‌ട്ടി മരിച്ചതെന്നും അധകൃതർ പറഞ്ഞു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here