ഉപ്പളയിൽ കഞ്ചാവ് വലിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

0
242

ഉപ്പള: ബംഗളൂരുവിലേക്കുള്ള യാത്ര പൊലിപ്പിക്കാനായി കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഖില്‍ രാജ് (23), ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലത്ത് നിന്ന് തീവണ്ടി മാര്‍ഗം ഉപ്പളയിലെത്തി കഞ്ചാവ് വാങ്ങി വലിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് പോകനായിരുന്നു സംഘത്തിന്റെ പദ്ധതി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here