സ്പോൺസർമാരില്ലാതെ യു.എ.ഇ.യിലെത്തണോ? വഴികൾ ഇവയൊക്കെ

0
192

യു.എ.ഇയിലേക്ക് സ്പോൺസർമാരില്ലാതെ ദീർഘ കാലം ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. യു.എ.യിലേക്ക് വളരെ വേഗത്തിൽ എത്തിപ്പെടണമെന്ന് ആഗ്രഹമുണ്ടോ എന്നാൽ ഇതിനൊക്കെ വഴികളുണ്ട്.
മൂന്ന് തരം വിസകൾ കൈവശമുള്ളവർക്കാണ് സ്പോൺസർമാരില്ലാതെ യു.എ.യിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നത്.
ഗ്രീൻ വിസ, ഗോൾഡൻ വിസ, വെർച്വൽ വർക്ക് റെസിഡൻസ് വിസ എന്നിവയാണ് സ്പോൺസർമാരില്ലാതെ യു.എ.ഇയിലേക്കെത്താൻ സഹായിക്കുന്ന മൂന്ന് തരം വിസകൾ.

1, ഗ്രീൻ വിസ

സ്വയം തൊഴിൽ, ഫ്രീലാൻസേഴ്സ്, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ എന്നിവരെ ലക്ഷ്യമിട്ടാണ് ഗ്രീൻ വിസ പ്രഖ്യാപിക്കപ്പെട്ടത്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ദുബായിൽ ജോലി ചെയ്യാനും താമസിക്കാനും ഗ്രീൻ വിസ കൈവശമുള്ളവർക്ക് സാധിക്കും. ഗ്രീൻ വിസ ലഭിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. കൂടാതെ മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം.

ഇതിന് പുറമേ യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം എന്നിവയാണ് ഗ്രീൻ വിസ ലഭിക്കാനുള്ള നിബന്ധനകൾ. കമ്പനികളിലെ നിക്ഷേപകർകർക്കും പാർടണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും.

യു.എ.ഇയിലെ എമിറേറ്റുകളായ അബു ദാബി, ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ, ഉം അൽ ക്വയ്ൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ഗ്രീൻ വിസ കൈവശമുള്ള പ്രവാസികൾക്ക് കുടുംബത്തെ യു.എ.യിലെത്തിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺ ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വഴി അപേക്ഷിക്കാം.
വിസക്കായി അപേക്ഷിക്കേണ്ടതെവിടെ?

1, ഐ.സി.പി സ്മാർട്ട് സർവീസ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം : smartservices.icp.gov.ae

2, ഐ.സി.പി മൊബൈൽ ആപ്പായ ‘UAEICP’ വഴി
3, ഐ.സി.പിയുടെ ടൈപ്പിങ്‌ സെന്ററുകൾ വഴി
icp.gov.ae/en/typing-offices/ എന്ന വെബ്സൈറ്റ് വഴിയാണ് ടൈപ്പിങ് സെന്റർ പരിശോധിക്കാൻ സാധിക്കുക.

2, ഗോൾഡൻ വിസ

2019ലാണ് യു.എ.ഇ ഗോൾഡാൻ വിസ ലോഞ്ച് ചെയ്യുന്നത്. വിദേശത്ത് നിന്നുള്ള പ്രതിഭകളെ യു.എ.യിലേക്കെത്തിക്കാനും അവിടെ താമസിക്കാൻ അവസരം നൽകാനുമൊക്കെ ഗോൾഡൻ വിസ വഴി സാധിക്കുന്നു. അഞ്ച് മുതൽ പത്ത് വർഷം വരെയാണ് ഗോൾഡൻ വിസയുടെ കാലാവധി. സ്പോൺസർ ആവശ്യമില്ലാത്ത ഈ വിസ കൈവശമുള്ളവർ ആറ് മാസം യു. എ.യിക്ക് പുറത്ത് താമസിച്ചാലും ഗോൾഡൻ വിസയെ അത് ബാധിക്കില്ല.

ഗോൾഡൻ വിസയുടെ നേട്ടങ്ങൾ

ഭാര്യ, കുട്ടികൾ, സപ്പോർട്ടിങ്‌ സ്റ്റാഫ് അടക്കം എത്ര പേരെ വേണമെങ്കിലും സ്പോൺസർ ചെയ്യാം.
രാജ്യത്തിന് പുറത്ത് കാലാവധിയില്ലാതെ താമസിക്കാം
ഗോൾഡൻ വിസ ഹോൾഡർ മരണപ്പെട്ടാലും അവരുടെ വിസ കാലാവധി തീരും വരെ കുടുംബാംഗങ്ങൾക്ക് രാജ്യത്ത് താമസിക്കാം.

3, വെർച്വൽ വർക്ക് റെസിഡെൻസ് വിസ

യു.എ.യിക്ക് പുറത്ത് ജോലി ചെയ്യുന്ന വിദേശികൾക്ക് യു.എ.യിൽ താമസിക്കാൻ അവസരം നൽകുന്ന വിസയാണിത്. വിസ നൽകാൻ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് സ്പോൺസർമാരില്ലാതെ ഒരു വർഷം വരെ വെർച്വൽ വിസ. കൈവശമുള്ളവർക്ക് യു.എ.യിൽ താമസിക്കാം.
അബുദാബി, ഷാർജ, അജ്മാൻ, ഉം അൽ ക്വയ്ൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റ്സിൽ വെർച്വൽ വിസ ലഭിക്കാൻ താത്പര്യമുള്ളവർക്ക് ഐ.സി.പി വഴി അപേക്ഷ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here