മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഡി.ഐ.ജി പരിശോധിച്ചു

0
285

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ പരിശോധിച്ചു. ക്രമസമാധാനത്തിനായി മഞ്ചേശ്വരത്തേക്ക് 20 പൊലീസുകാരയും രണ്ട് ഫ്‌ളയിംഗ് സ്‌ക്വാഡ് ജീപ്പുകളും കൂടുതലായി അനുവദിച്ചു. സ്ഥിരമായി പ്രശ്‌നങ്ങള്‍ നടക്കുന്ന മിയാപ്പദവ്, മൊര്‍ത്തണ, പൈവളിഗെ എന്നീ പ്രദേശങ്ങളാണ് ഡി.ഐ.ജി പുട്ട വിമലാദിത്യ സന്ദര്‍ശിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

പുതുതായി അനുവദിച്ച പൊലീസ് ജീപ്പില്‍ അഡീഷണല്‍ എസ്.ഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഉപ്പളയില്‍ ഒരു ഫ്‌ളയിംഗ് സ്‌ക്വാഡ് ജീപ്പ് കൂടി അനുവദിക്കാനും നിര്‍ദ്ദേശമുണ്ട്. ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ ആവശ്യപ്രകാരമാണ് കൂടുതല്‍ പൊലീസിനെയും വാഹനങ്ങളും അനുവദിച്ചത്. കുഞ്ചത്തൂര്‍, മാട, വാമഞ്ചൂര്‍, തലപ്പാടി, പൈവളിഗെ, ബായാര്‍, മുളിഗദ്ദെ, മിയാപ്പദവ്, മൊര്‍ത്തണ എന്നിവിടങ്ങളില്‍ രാത്രിയും പകലുമായി പരിശോധന നടന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥിരമായി പൈവളിഗെയില്‍ നിയമിക്കും. രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്‍ കേസുകളിലെ പ്രതികളെ കണ്ടാലും സംശയം തോന്നുവരെയും വാഹനങ്ങള്‍ അടക്കം കസ്റ്റഡിയിലെടുക്കും.

രാത്രി 11 കഴിഞ്ഞാല്‍ അനാവശ്യമായി ഇരുചക്രവാഹനങ്ങളില്‍ കറങ്ങുന്നവരെ ആദ്യം താക്കീത് ചെയ്ത് വിടുകയും ഇതേ വാഹനങ്ങള്‍ ഇത്തരത്തില്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here