ആ “സീസൺ” ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജാതകം മാറ്റി, ഇന്ന് കാണുന്ന നിലയിലേക്ക് ടൂർണമെന്റ് എത്താൻ കാരണം ആ സംഭവം ; വലിയ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

0
132

ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം പൊളിച്ചെഴുതുന്നതിൽ നല്ല പങ്ക് വഹിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിന് സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒരുപാട് താരങ്ങൾ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് എത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനെല്ലാം മുകളിലാണ് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാനമെന്ന് പറയാം.

നിലവിൽ 16 സീസണുകളിലായി തുടരുന്ന ടൂർണമെന്റിലെ ഏറ്റവും മികച്ച സീസൺ 2009 ൽ നടന്നത് ആണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. സൗത്താഫ്രിക്കയിൽ നടന്ന ആ സീസൺ വഴിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ ജനശ്രദ്ധ കിട്ടിയത്. ഇപ്പോൾ കാണുന്ന ലെവലിലേക്ക് ടൂർണമെന്റ് എത്താൻ കാരണം 2009 സീസൺ ആയിരുന്നു എന്നും പരിശീലകൻ പറഞ്ഞു.

Also READ:ഡല്‍ഹി താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും പാഡും ഷൂസും മോഷ്ടിച്ചു

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- ” ആദ്യ സീസണിൽ തന്നെ ലീഗ് മികച്ചതാകുമെന്ന് എല്ലാവർക്കും മനസ്സിലായി. എന്നാൽ സൗത്താഫ്രിക്കയിൽ നടന്ന 2009 സീസണിൽ കിട്ടിയ ജനശ്രദ്ധ ലോകം നമുക്ക് തന്ന അംഗീകാരമായി. എല്ലാ മത്സരങ്ങൾക്കും ഇന്ത്യയിലെപോലെ തന്നെ കാണികൾ ഉണ്ടായിരുന്നു . അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഈ ടുർണമെന്റ് ലോകശ്രദ്ധ നേടുമെന്ന്.” ശാസ്ത്രി പറഞ്ഞു.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് സമയം ആയതിനാലാണ് ആ വർഷം ലീഗ് ആഫ്രിക്കയിൽ നടന്നത്. ഹൈദരാബാദ് ഡെക്കാൻ ടീമാണ് ആ സീസണിൽ ലീഗ് ജേതാക്കളായത്.

LEAVE A REPLY

Please enter your comment!
Please enter your name here