ചുട്ടുപൊള്ളും ചൂട്, സംസ്ഥാനത്ത് ഉഷ്ണതരംഗ സമാന സാഹചര്യം; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

0
215

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ ദുർബലമാകും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ല. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here