കര്‍ണാടക പിയുസി പരീക്ഷയില്‍ മിന്നുന്ന വിജയംനേടി തബസ്സും ഷെയ്ഖ്: ഏറ്റവും മികച്ച പ്രതികാരമെന്ന് തരൂര്‍

0
231

തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബോർഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്.

ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച പെൺകുട്ടികളുടെ കൂട്ടത്തിൽ 18-കാരിയായ തബസ്സുമും ഉൾപ്പെട്ടിരുന്നു.പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും അടക്കമുള്ള പെൺകുട്ടികൾ പരീക്ഷ എഴുതിയത്.

രണ്ടാം വർഷം പിയുസി പരീക്ഷാ ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. പരീക്ഷയിൽ 600 ൽ 593 മാര്‍ക്കാണ് തബസ്സും നേടിയത്. ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here